District News
തിരുവനന്തപുരം: ലോക ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ ഫോറസ്ട്രീ ക്ലബ്, നേച്ചർ ക്ലബ്, സീഡ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ ഗവ. ആയുർവേദ കോളജിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ ഫാ. സിറിയക്ക് കാനായിൽ സിഎംഐ, ഗവ. ആയുർവേദ കോളജിലെ അസോസിയേറ്റ് പ്രഫസറും എച്ച്ഒഡിയുമായ ഡോ. സിമി രവീന്ദ്രൻ, ആയുർവേദ കോളജിലെ ഡോക്ടർമാർ, വിദ്യാർഥികൾ എന്നിവർചേർന്നു ശതാവരി ചെടിയുടെ തൈ നട്ടുകൊണ്ടാണ് മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ക്യാമ്പിന്റെ ഭാഗമായി അർഹരായവർക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുകയും വിവിധ ഔഷധസസ്യങ്ങളുടെ തൈകൾ നൽകുകയും ചെയ്തു.
ഡോ. സിമി രവീന്ദ്രൻ, ഡോ. അമ്പിളി കൃഷ്ണ, ഡോ. എസ്. സുബിന, ഡോ. ഷിൽപ, ഡോ. ഇ.ജെ. അതുല്യ, ഡോ. സി.എസ്. അഞ്ജലി, ഡോ. യു. അഞ്ജന, ഡോ. പി.കെ. നിഹാല ഷെറിൻ, ഡോ. പി.സി. പൂജ, ഡോ. പ്രമീള ഗജകോശ്, ഡോ. അശ്ന രവി, ഡോ. ടോം ബെന്നി, ഡോ. എസ്. ആനന്ദ് ജയൻ, ഡോ. എസ്. അൽഫിയ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ ഫാ. സിറിയക്ക് കാനായിൽ സിഎംഐ ഡോക്ടർമാർക്ക് സ്നേഹോപഹാരം സമർപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ജയ ജേക്കബ് കോശി ചടങ്ങിൽ പങ്കെടുത്തു. സ്റ്റുഡന്റ് കോ- ഓർഡിനേറ്റർ മിന്നാ രഞ്ജിത്ത് ചടങ്ങിൽ സ്വാഗതവും റിയ ജോസ് നന്ദിയും പറഞ്ഞു.
ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചു
പോത്തൻകോട്: ഗതാഗതകുരുക്കു രൂക്ഷമായതിനെ തുടർന്നു പോത്തൻകോട് മേലേമുക്കിലെ കെഎസ്ആർടിസി ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചു. നിലവിലുള്ള സ്റ്റോപ്പിൽനിന്നും 100 മീറ്റർ മാറി ജല അതോറിറ്റിയുടെ വാട്ടർടാങ്കിനു സമീപത്താണ് പുതിയ സ്റ്റോപ്പ്. പോത്തൻകോട്- പൗഡിക്കോണം റൂട്ടിലെ ബസുകൾ മേലേമുക്കിൽ നിർത്തുന്നതിനാൽ ഗതാഗത കുരുക്കുണ്ടാകുന്നതിനെ തുടർന്നായിരുന്നു നടപടി. പോത്തൻകോട് സ്റ്റേഷനിൽനിന്നും പൗഡിക്കോണം റൂട്ടിലേക്കു പോകുന്ന ബസുകൾ മേലേമുക്കിൽ നിന്നും വളവ് തിരിഞ്ഞാണ് പോകുന്നത്. പഴയ ബസ് സ്റ്റോപ്പിനു മുൻപിൽ പൊലിസ് ഇന്നലെ നോ പാർകിംഗ് ബോർഡ് സ്ഥാപിച്ചു.
District News
ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി മുതിർന്ന പൗരന്മാർക്കായി നടത്തിവരുന്ന പ്രതിമാസ സൗജന്യ മെഡിക്കൽ ക്യാമ്പ് ചികിത്സാരീതിയിലെ മാറ്റങ്ങളോടെ പുനരാരംഭിക്കുന്നു. ആയുർവേദ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ 106 മാസം മുടങ്ങാതെ നടത്തിയ ക്യാമ്പാണ് ഇത്തവണ മുതൽ അലോപ്പതി വിഭാഗത്തിലേക്ക് മാറുന്നത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന ആരോഗ്യ മന്ത്രിക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ചേപ്പാട് പിഎച്ച്സി മെഡിക്കൽ ഓഫീസറെ ആലപ്പുഴ ഡിഎംഒ നോഡൽ ഓഫീസറായി നിയോഗിച്ചു. ഇനിമുതൽ എല്ലാ മാസവും മൂന്നാം ശനിയാഴ്ചകളിൽ സൗജന്യ അലോപ്പതി ക്യാമ്പ് നടക്കും. ഈ മാസത്തെ ക്യാമ്പ് നാളെ രാവിലെ ഒൻപതിന് മുട്ടം വസഥം പകൽവീട്ടിൽ ആലപ്പുഴ ഡിഎംഒ ഡോ.പി.വി. വിദ്യ ഉദ്ഘാടനം ചെയ്യും.
സാന്ത്വനം പ്രസിഡന്റ് ജോൺ തോമസ് അധ്യക്ഷത വഹിക്കും. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.എസ്. താഹ, ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ടി. തുളസി, വാർഡ് അംഗം രജനി, കെ. വിശ്വപ്രസാദ്, കെ. സോമനാഥൻ നായർ, പ്രഫ.ആർ. അജിത് എന്നിവർ പ്രസംഗിക്കും.
ഡോ. നിതീഷ്, ഡോ. ലാവണ്യ, ഡോ. സഞ്ജു എന്നിവർ രോഗികളെ പരിശോധിക്കും. ചേപ്പാട്, പള്ളിപ്പാട്, പത്തിയൂർ പഞ്ചായത്തുകളിലെ ജനങ്ങൾ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.
District News
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം അതിരൂപത ഹെൽത്ത് കമ്മീഷന്റെയും ക്നാനായ ഡോക്ടേഴ്സ് ഫോറത്തിന്റെയും സഹകരണത്തോടെ തടിയമ്പാട് മരിയസദൻ പാസ്റ്ററൽ സെന്ററിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു.
ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് ഫാ. ഷാജു ചാമപ്പാറ ഉദ്ഘാടനം നിർവഹിച്ചു. കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു.
സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, കാരിത്താസ് ആശുപത്രി ജീവനക്കാർ, ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സ്റ്റാഫ് അംഗങ്ങൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
District News
പുല്പ്പള്ളി: കത്തോലിക്ക കോണ്ഗ്രസ് മരകാവ് യൂണിറ്റിന്റെ നേതൃത്വത്തില് മരകാവ് സെന്റ് തോമസ് പാരിഷ് ഹാളില് മെഗാ മെഡിക്കല് ക്യാമ്പ് നടത്തി. ഫാത്തിമ മാത മിഷന് ആശുപത്രിയുടേയും അഹല്യ ഫൗണ്ടേഷന്റേയും സ്റ്റാര്സ് കോഴിക്കോടിന്റേയും സഹകരണത്തോടെയായിരുന്നു ക്യാമ്പ്.
മെഡിക്കല് ക്യാമ്പിന്റെ ഉദ്ഘാടനം മരകാവ് സെന്റ് തോമസ് ഇടവക വികാരി ഫാ. ജോസ് കളപ്പുര നിര്വഹിച്ചു. ഫാത്തിമ മാത മിഷന് ആശുപത്രിയിലെ സിസ്റ്റര് ഡോ. ജയ എഫ്സിസി, സിസ്റ്റര് ഡോ. ലിസി എഫ്സിസി, ഡോ. സെബാസ്റ്റ്യന്, ഡോ. റ്റീന, ഡോ. പ്രദീപ്, അഹല്യ ഫൗണ്ടേഷനിലെ ഡോ. ബിഹാഗ് എന്നിവര് ക്യാമ്പില് രോഗികളെ പരിശോധിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലില് അധ്യക്ഷത വഹിച്ചു.
സ്റ്റാര്സ് കോ-ഓര്ഡിനേറ്റര് ജോര്ജ് കൊല്ലിയില്, കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് വൈസ് പ്രസിഡന്റ് ഡോ. കെ.പി. സാജു, ഡോ. സെബാസ്റ്റ്യന്, ബിജു ഞ്യായപ്പിള്ളില്, സി.പി. ജോയി, സജി വിതയത്തില് എന്നിവര് പ്രസംഗിച്ചു. ബീന കാഞ്ഞിരത്തിങ്കല്, വിജിഷ ചക്കിട്ടക്കുടി, ഷെറിന് നാമറ്റത്തില് എന്നിവര് നേതൃത്വം നല്കി.
District News
തിരുവല്ലം : പാച്ചല്ലൂർ എസ്എൻ നഗർ റസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനവും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ സത്യവതി വി. പാച്ചല്ലൂർ ഉദ്ഘാടനം നിർവഹിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. അജിത് കുമാർ അധ്യക്ഷത വഹിച്ചു.
തിരുവല്ലം ജനമൈത്രി പോലിസ് സബ് ഇൻസ്പെക്ടർ ആർ.പി. അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി. തിരുവല്ലം വാർഡ് കൗൺസിലർ എസ്. ഗോപകുമാർ, ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേര, ഡി സിസി ജനറൽ സെക്രട്ടറി ജയേന്ദ്രൻ, മുൻ കൗൺസിലർ പനത്തുറ പി. ബൈജു പാച്ചല്ലൂർ ചുടുകാട് ഭദ്രകാളി ക്ഷേത്രം സെക്രട്ടറി സിജോയ് തുടങ്ങിയവർ പ്രസംഗിച്ചു.
സെക്രട്ടറി ആർ.കെ. സജീഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ഡി. സുശീലൻ നന്ദിയും പറഞ്ഞു. റസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി തിരുവനന്തപുരം ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
District News
മുരിങ്ങൂർ: സാൻജോനഗർ സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിൽ ചെറു മറ്റം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും എകെസിസിയുടെയും നേതൃത്വത്തിൽ കാൻസർ ബോധവത്കരണ സെമിനാറും മെഗാ മെഡിക്കൽ ക്യാമ്പും നടത്തും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സെമിനാറിൽ ഡോ. വി. പി. ഗംഗാധരൻ ക്ലാസ് നയിക്കും.
13ന് നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ 8.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേർക്കു ക്യാമ്പിൽ പങ്കെടുക്കാം. മാമ്മോ ഗ്രാം, അൾട്രാസൗണ്ട് സ്കാനിംഗ് തുടങ്ങി വിവിധ ടെസ്റ്റുകൾ ക്യാമ്പിൽ സൗജന്യമായി നടത്തുമെന്ന് രക്ഷാധികാരി ഫാ. പ്രവീൺ മണവാളൻ, ജനറൽ കൺവീനർ ജിനൊ ജെ. പുല്ലേലി, ജോയിന്റ് കൺവീനർ സാജു വിതയത്തിൽ എന്നിവർ അറിയിച്ചു. 9447350 790. വിശദവിവരങ്ങൾക്ക്:
District News
കൊട്ടാരക്കര: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ്ഡബ്ല്യുഎംപി) നേതൃത്വത്തിൽ കൊട്ടാരക്കര നഗരസഭ, താലൂക്ക് ആശുപത്രി എന്നിവ സംയുക്തമായി ഉഗ്രൻകുന്നിലെ മാലിന്യ കേന്ദ്രത്തിലെ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കൊട്ടാരക്കര മുനിസിപ്പൽ ചെയർപേഴ്സൺ അനിതാ ഗോപകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റെയിൽവേ സ്റ്റേഷൻ വാർഡ് കൗൺസിലർ മായാ സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ സോഷ്യൽ എക്സ്പേർട്ട് രാജേഷ് പൈ വിഷയം അവതരിപ്പിച്ചു. താലൂക്ക് ആശുപത്രിയിലെ ഡോ. മീര, ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സിജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
District News
ഹരിപ്പാട്: രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന സുകൃതം ഹരിപ്പാടും കല്ലിശേരി ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും സംയുക്തമായി സംഘടിപ്പിച്ച സൂപ്പർ സ്പെഷ്യൽറ്റി സൗജന്യ മെഡിക്കൽ ക്യാന്പിൽ ആയിരത്തോളം പേർക്ക് ചികിത്സ ലഭ്യമാക്കി. വിദഗ്ധ പരിശോധനയിൽ തെരഞ്ഞെടുക്കപ്പെട്ട 23 പേർക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തും. ക്യാന്പിൽ പങ്കെടുത്ത മുഴുവൻ രോഗികൾക്കും തുടർചികിത്സയും സൗജന്യമാണ്.
റേഡിയോളജിസ്റ്റ് ഡോ. രോഹിത് ചെന്നിത്തല ക്യാന്പ് ഉദ്ഘാടനം ചെയ്തു. സുകൃതം ചെയർമാൻ മുഞ്ഞിനാട്ട് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കാർഡിയോളജി, ഓർത്തോ, ഓങ്കോളജി, നെഫ്രോളജി, നേത്രരോഗം, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ പരിശോധനകൾക്ക് നേതൃത്വം നൽകി.
സുകൃതം ഹരിപ്പാടിനുള്ള പാലിയേറ്റീവ് ഉപകരണങ്ങൾ സ്വാഗതസംഘം ചെയർമാൻ എസ്.കെ. അനിയൻ കൈമാറി. ഫൗണ്ടേഷൻ ചെയർമാൻ സി.എസ്. മോഹനൻപിള്ള, എം.ബി.സജി, ശ്രീജാകുമാരി, ഡോ.പി.എസ്.ശ്രീശാന്ത് എന്നിവർ പ്രസംഗിച്ചു.
District News
കോഴിക്കോട് : കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാലയിലെ മുതിർന്ന പൗര വേദിയുമായി ചേർന്ന് ശാന്തിഗിരി ആയുർവേദ- സിദ്ധ ആശുപത്രി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എം.എൻ. സത്യാർത്ഥി ഹാളിൽ നടന്ന ക്യാപ് കോഴിക്കോട് കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കവിത അരുൺ ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ കോളജ് വാർഡ് കൗൺസിലർ ഷീതു ശിവേഷ് അധ്യക്ഷയായി. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.കെ ശാലിനി, ശാന്തിഗിരി മാനേജർ എം. ജുബിൻ ബാബു, ഏരിയാ മാനേജർ കെ.പി. ശ്രീജിത്ത്, അസി.മാനേജർ പി. സി.അനിൽ, മെഡിക്കൽ ഓഫീസർമാരായ ഡോ.യു. അഞ്ജു, ഡോ. സി.പി.സിജി, ഡോ. ജി.പി.രമ്യ എന്നിവര് പങ്കെടുത്തു.
District News
ചാലക്കുടി: കാർസ് ഇന്ത്യ റെസിഡൻസ് അസോസിയേഷനും ടെസ്ലാ സ്കാൻസ് ആൻഡ് ഹെൽത്ത്കെയർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
സനീഷ്കുമാർ ജോസഫ് എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജിതിൻ കാട്ടാളൻ അധ്യക്ഷത വഹിച്ചു. ഡോ. രൂപക് ചന്ദ്രൻ, അഡ്വ. കെ.എസ്. നൂറുദ്ധീൻ, വാർഡ് കൗൺസിലർ വിൽസൺ പാണാട്ടുപറമ്പിൽ, വിജി ജോയി, സ്മിജ സണ്ണി എന്നിവർ പ്രസംഗിച്ചു. ഓർത്തോപീഡിക് സർജൻ ഡോ. ജയകുമാറിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ രോഗികൾക്കു വിദഗ്ധ മെഡിക്കൽ പരിശോധനയും ആവശ്യമായ മരുന്നുകളും സൗജന്യമായി വിതരണം ചെയ്തു.
District News
കൊച്ചി: ചാവറ കള്ച്ചറല് സെന്റര്, ശാന്തിഗിരി ആയുര്വേദ-സിദ്ധ ഹോസ്പിറ്റല്, കാരിക്കാമുറി റെസിഡന്റ്സ് അസോസിയേഷന്, സിറിയക് ഏലിയാസ് വോളന്ററി അസോസിയേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില് ആയുര്വേദ-സിദ്ധ മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം ജില്ലാ ഉപഭോക്തൃ തര്ക്കപരിഹാര കമ്മീഷന് പ്രസിഡന്റ് ഡി. ബി. ബിനു ഉദ്ഘാടനം നിര്വഹിച്ചു.
കാരിക്കാമുറി റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് സി.ഡി.അനില്കുമാര് അധ്യക്ഷത വഹിച്ചു. കൊച്ചി കോര്പ്പറേഷന് കൗണ്സിലര് കെ.വി.പി. കൃഷ്ണകുമാര്, ചാവറ കള്ച്ചറല് സെന്റര് ഡയറക്ടര് ഫാ. അനില് ഫിലിപ്പ്, ശാന്തിഗിരി ആയുര്വേദ ഹോസ്പിറ്റലിലെ ഡോ. ടി.എ. ആതിര, ഡോ. ഗ്രീഷ്മ രമേഷ്, കാരിക്കാമുറി റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി ശിവരാമകൃഷ്ണന് എന്നിവര് പ്രസംഗിച്ചു.
ക്യാമ്പിനോടനുബന്ധിച്ച് മെഡിവിഷന് ലാബിന്റെ നേതൃത്വത്തില് സൗജന്യ രക്തപരിശോധന, കൊളസ്ട്രോള് പരിശോധന, രക്തസമ്മര്ദ്ദ പരിശോധന എന്നിവയും സംഘടിപ്പിച്ചു.
District News
വടക്കഞ്ചേരി: ചെറുകുന്നം പുരോഗമന വായനശാലയും കിഴക്കഞ്ചേരി ഗവ. ആയുർവേദ ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത ശിവദാസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെംബർ എസ്. അനിൽകുമാർ, മുൻ എംഎൽഎ സി.ടി. കൃഷ്ണൻ, വി.കെ. സുധീർ, എ. നാരായണൻ, വി. ഉണ്ണികൃഷ്ണൻ, സി.കെ. അജീഷ്, വി.എസ്.അഹമദ് കബീർ, കെ.എൻ. ഹരിഹരൻ പ്രസംഗിച്ചു. ഡോ.ജെ.എസ്. അഞ്ജു ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. പി.ടി. മോഹനൻ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ജെനിൻ ജോസഫ് നന്ദിയും പറഞ്ഞു.
District News
പുല്പ്പള്ളി: വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗിന്റേയും പുല്പ്പള്ളി വെല്നസ് ആശുപത്രിയുടേയും നേതൃത്വത്തില് സൗജന്യ മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് മാത്യു മത്തായി ആതിര ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ബാബു രാജേഷ് അധ്യക്ഷത വഹിച്ചു. കെ.എസ്. അജിമോന്, സുനില് ജോര്ജ്, വി.ആര്. സതീഷ്, ശാരി ജോണി, സലീല് പൗലോസ് എന്നിവര് പ്രസംഗിച്ചു.
District News
ഇരിങ്ങാലക്കുട: അഖില കേരള കത്തോലിക്ക കോണ്ഗ്രസിന്റെ നേതൃത്വത്തില് വൈദ്യരത്നം ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ആയുര്വേദ മെഡിക്കല് ക്യാമ്പ് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്എ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല് എകെസിസി പ്രസിഡന്റ്് സാബു കൂനന് അധ്യക്ഷത വഹിച്ചു. കത്തീഡ്രല് വികാരി ഫാ. ഡോ. ലാസര് കുറ്റിക്കാടന് അനുഗ്രഹപ്രഭാഷണം നടത്തി.
സെക്രട്ടറി റോബി കാളിയങ്കര, ജനറല് കണ്വീനര് അഡ്വ. ഹോബി ജോളി, ജോയിന്റ് കണ്വീനര് ഷാജു പന്തല്ലിപ്പാടന്, വൈദ്യരത്നം ആശുപത്രി ഡോ. മേഘ മുരളി, കത്തീഡ്രല് ട്രസ്റ്റി ജോമി ചേറ്റുപുഴക്കാരന്, പിആര്ഒ ടെല്സണ് കോട്ടോളി, ട്രഷറര് ഡേവിസ് ചക്കാലക്കല്, ജോയിന്റ് സെക്രട്ടറി വര്ഗീസ് ജോണ് എന്നിവര് പ്രസംഗിച്ചു.
ജെസിഐ ദേശീയ അവാര്ഡ് നേടിയ ടെല്സണ് കോട്ടോളിയെ എംഎല്എ പൊന്നാടയണിയിച്ച് ആദരിച്ചു. അഞ്ഞൂറോളംപേര് ക്യാമ്പില് പങ്കെടുത്തു. സൗജന്യ മരുന്നുകഞ്ഞി വിതരണവും ഉണ്ടായിരുന്നു.
District News
ചെറുപുഴ: നവജ്യോതി കോളജിലെ സോഷ്യൽ വർക്ക്, സൈക്കോളജി വിഭാഗങ്ങളുടെയും ഉന്നത് ഭാരത് അഭിയാന്റെയും കക്കയംചാൽ സെന്റ് സെബാസ്റ്റ്യൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുളിങ്ങോം സെന്റ് ജോസഫ് പള്ളിയിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം വികാരി ഫാ. അഗസ്റ്റിൻ പാണ്ടിയാംമാക്കൽ നിർവഹിച്ചു. നവജ്യോതി കോളജ് ഡയറക്ടർ ഫാ. ഡോ. സിജോയ് പോൾ സിഎസ്ടി അധ്യക്ഷത വഹിച്ചു. സോഷ്യൽവർക്ക് വിഭാഗം മേധാവി ഫാ. ബിനോയ് വാഴയിൽ സിഎസ്ടി, സിസ്റ്റർ ലില്ലി തെരേസ് എംഎസ്ജെ എന്നിവർ പ്രസംഗിച്ചു.
ഡോ. അബയുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ മെഡിക്കൽ പരിശോധന, മരുന്നു വിതരണം, രക്തഗ്രൂപ്പ് നിർണയം, രക്തസമ്മർദ പരിശോധന, ഷുഗർ ചെക്കപ്പ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കി. നിരവധി പേർ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. ക്യാമ്പിൽ കോളജ് അധ്യാപകരും വിദ്യാർഥികളും സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.
District News
കൊരട്ടി: ചെറ്റാരിക്കൽ ജ്യോതി വയോജന ക്ലബ് അംഗങ്ങൾക്കായി കർക്കടക മാസത്തോടനുബന്ധിച്ച് ഒരുക്കിയ ഔഷധക്കഞ്ഞി വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങളായ പി. ശങ്കരൻകുട്ടിക്കും സരസ്വതി അമ്മയ്ക്കും ഔഷധക്കഞ്ഞി നൽകിയായിരുന്നു ഉദ്ഘാടനം ചെയ് തത്.
ക്ലബ് പ്രസിഡന്റ് കെ.ബി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഹോമിയോ വിഭാഗം ഡോ. ദീപ പിള്ള ഹോമിയോമരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് ക്ലാസ് നയിച്ചു; വയോജനങ്ങൾക്കായി യോഗപരിശീലനം നൽകി. ആയുർവേദ വിഭാഗം ഡോ. വി.ആർ. രേഷ്മ കർക്കടക മാസത്തിലെ ആയുർവേദ ഔഷധക്കഞ്ഞിയുടെ പ്രസക്തിയെക്കുറിച്ച് ക്ലാസ് നയിച്ചു.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ഗ്രേസി സ്കറിയ, ഫിൻസോ തങ്കച്ചൻ, ക്ലബ് ഭാരവാഹികളായ കെ. മോഹനൻ, കെ.ആർ. സജീവ്, ശോഭ ഗോപാൽ, സീത വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. മറ്റത്തൂർ: മൂലംകുടം പാർവണം ട്രസ്റ്റിന്റെയും മറ്റത്തൂർ പഞ്ചായത്ത് 21 ാം വാർഡ് വയോജന ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ആയുർവേദ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് ഉദ്ഘാടനം ചെയ്തു.മറ്റത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി. സി. ബിജു അധ്യക്ഷത വഹിച്ചു. ഡോ. പി.ആർ. ബൈജു, ഡോ. കാർത്തിക് കൃഷ്ണൻ, വയോജന ക്ലബ് പ്രസിഡന്റ് വി. കെ. ഗോപാലൻ, സെക്രട്ടറി സരള ഷൺമുഖൻ, പാർവണം ട്രസ്റ്റ് പ്രസിഡന്റ് ടി.കെ. സലീഷ് , പി.യു. രാഹുൽ എന്നിവർ പ്രസംഗിച്ചു.
District News
കാളകെട്ടി: ജെസിഐ കാളകെട്ടി ടൗൺ ചാപ്റ്ററിന്റെയും പഞ്ചായത്തിന്റെയും ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ജോസി ജോസഫ് കണികുന്നേൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം മനോജ് ജോസഫ് പൂവത്താനിക്കുന്നേൽ, ടോമി സെബാസ്റ്റ്യൻ ഈറ്റത്തോട്ട്, ജോമി ഡൊമിനിക് കൊച്ചുപറമ്പിൽ, ജോഷി സെബാസ്റ്റ്യൻ കപ്പിയാങ്കല്, ജോബി സെബാസ്റ്റ്യൻ കപ്പിയാങ്കൽ എന്നിവർ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോ. അമ്പിളി കൃഷ്ണ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകൾ നൽകി.
District News
നെല്ലങ്കര: സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെയും മാർ തിമോഥെയോസ് ചാരിറ്റബിൾ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കും.
രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടക്കുന്ന ക്യാന്പിൽ സൗജന്യ രോഗപരിശോധനയും രക്തപരിശോധനയും മരുന്നും ലഭിക്കും. ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഇഎൻടി, വയോജനവിഭാഗം, ഫിസിയോതെറാപ്പി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
ഡോക്ടർമാരുടെ നിർദേശപ്രകാരം ആവശ്യമായ രക്തപരിശോധനകൾ (ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിൻ, തൈറോയ്ഡ്) സൗജന്യനിരക്കിൽ ചെയ്തുകൊടുക്കും.
District News
കൊല്ലം: ജില്ലാ ലീഗല് സര്വീസസ് അഥോറിറ്റി (ഡിഎല്എസ്എ)യും മാതാ ഹോസ്പിറ്റലും സംയുക്തമായി മൂതാക്കര, വാടി, പോര്ട്ടുകൊല്ലം, തങ്കശേരി മേഖലകളില് അദാലത്തും സൗജന്യ മെഡിക്കല് ക്യാമ്പും സംഘടിപ്പിച്ചു.
ജില്ലാ ലീഗല് സര്വീസസ് അഥോറിറ്റി ചെയര്മാനും പ്രിന്സിപ്പല് ജില്ലാ ജഡ്ജിയുമായ കമനീസ്, ജില്ലാ ലീഗല് സര്വീസസ് അഥോറിറ്റി സെക്രട്ടറി രേഖ ലോറിയന് എന്നിവര് ക്യാമ്പിന് നേതൃത്വം നല്കി.
ക്യാമ്പിന് ശ്രീരാജ്, ഷീന, വിദ്യ, റംസ എന്നിവര് നേതൃത്വം നല്കി.
District News
നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയുടെയും പൂജപ്പുര റീജണൽ ആയൂർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നേതൃത്വത്തിൽ ഉളിയൂർ മണ്ഡപത്തിൻവിള തൃപ്പാദം ഓഡിറ്റോറിയത്തിൽ ആയുർവേദ രോഗപരിശോധന ക്യാമ്പ് നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടക്കും.
ഉളിയൂർ, നഗരിക്കുന്ന് വാർഡുകൾ കേന്ദ്രീകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. സമീപ പ്രദേശങ്ങളിലുള്ളവർക്കും പങ്കെടുക്കാം. ഗ്ലൂക്കോസ്, ഹീമോഗ്ലോബിൻ രക്തപരിശോധന, ആയൂർവേദ രോഗനിർണയവും ചികിത്സയും, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വിളർച്ചാ പരിശോധനയും ചികിത്സയും, റൂമറ്റോയിഡ് ആർത്രൈറ്റീസ് ഗവേഷണാടിസ്ഥാനത്തിലുളള ചികിത്സ തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭിക്കും. 30 നു ക്യാമ്പിൽ പരിശോധനയ്ക്ക് എത്തുന്നവർക്ക് ആഗസ്റ്റ് ആറ്, 13 തീയതികളിൽ തൃപ്പാദത്തിൽ തുടർചികിത്സാ ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കൗൺസിലർമാരായ ആർ. മധുവും എം. ശ്രീകേഷും അഭ്യർഥിച്ചു.
District News
കോട്ടൂർ: അഗസ്ത്യകുടീരം ബാലികാസദനവും നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയും സംയുക്തമായി കോട്ടൂർ എൻഎസ്എസ് കരയോഗം ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പൊതുവൈദ്യ പരിശോധന, രോഗനിർണയം എന്നിവ ക്യാമ്പിന്റെ ഭാഗമായി സൗജന്യമായി ലഭ്യമാക്കി. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് വിദഗ്ധ ചികിത്സാ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
District News
കുന്നംകുളം: അമല മെഡിക്കൽ കോളജ് ആർത്താറ്റ് ആരംഭിച്ച സൂപ്പർ സ്പെഷാലിറ്റി സെന്ററിന്റെ മൂന്നാം വാർഷികവും സൗജന്യ മെഡിക്കൽ ക്യാമ്പും കുന്നംകുളം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ സെബാസ്റ്റ്യൻ
ഉദ്ഘാടനംചെയ്തു. അമല ജോ യിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ വാർഡ് കൗൺ സിലർമാരായ സോണി ഷാജി, ആർഷ, അമല ജനറൽ മാനേജർ ബോർജിയോ ലൂയിസ്, എച്ച്ആർ മാനേജർ അഡ്വ. പിൽജോ വർഗീസ്, ട്രസ്റ്റി മെമ്പർ റെജി എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ ഫൈബ്രോ സ്കാൻ, ഗ്യാസ്ട്രോ, കാർഡിയോ പരിശോധനകളും സൗജന്യമായി നടത്തി.
District News
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് ഫൊറോനയുടെയും വിവിധ സംഘടനകളുടെയും ദിശാദർശൻ ഹെൽപ് ഡസ്ക്, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യുണിറ്റ്, കരുവഞ്ചാൽ സെന്റ് ജോസഫ് ആശുപത്രി എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ തോമാപുരം സ്കൂളിൽ മെഗാ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ.ഡോ. മാണി മേൽവെട്ടം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി, കരുവഞ്ചാൽ സെന്റ് ജോസഫ് ആശുപത്രി ഡയറക്ടർ ഫാ. സാബു പുതുശേരി, അഡ്മിനിസ്ട്രേറ്റർ ഫാ.അനീഷ് മണവത്ത്, ഫൊറോന കൗൺസിൽ കോ-ഓർഡിനേറ്റർ സിവിക്കുട്ടി വർഗീസ്, ഇടവക കോ-ഓർഡിനേറ്റർ വർക്കി മടക്കാംപുറത്ത് എന്നിവർ പ്രസംഗിച്ചു.
District News
എടക്കര: കെഎൻഎമ്മിന്റെ ഹെൽത്ത് വിംഗായ ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സൗജന്യ മെഡിക്കൽ ക്യാന്പും ആരോഗ്യ സെമിനാറും സംഘടിപ്പിക്കുന്നു. പാലാട് ഗൈഡൻസ് പബ്ലിക് സ്കൂളിൽ രാവിലെ ഒന്പതിന് ആരംഭിക്കുന്ന ക്യാന്പ് വൈകിട്ട് നാലുവരെ നീണ്ടുനിൽക്കും. ക്യാന്പ് ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.എം. അമീൻ ഫൈസൽ, ഇഎൻടി സ്പെഷലിസ്റ്റ് ഡോ. എം. റിൻഷ എന്നിവർ ബോധവത്കരണ ക്ലാസെടുക്കും. ഐഎംബി ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. നാസർ അഹമ്മദ് ജീവൻ രക്ഷാപരിശീലനം നൽകും. ക്യാന്പിൽ പങ്കെടുക്കുന്നവരെ ഹെൽത്ത് എടിഎം മെഷീന്റെ സഹായത്തോടെ പരിശോധന നടത്തിയ ശേഷമായിരിക്കും ഡോക്ടർമാർ ആവശ്യമായ നിർദേശങ്ങൾ നൽകുക. കണ്ണ് പരിശോധന, ഹെൽത്ത് എടിഎം ആരോഗ്യ പരിശോധന, കൗണ്സിലിംഗ്, ആരോഗ്യ ബോധവത്കരണ സെമിനാർ എന്നിവ ഉണ്ടായിരിക്കും.
നിലന്പൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ നടക്കുന്ന ക്യാന്പിൽ ജനറൽ ഫിസിഷ്യൻ, ശിശുരോഗ വിദഗ്ധൻ, ഇഎൻടി വിദഗ്ധൻ, നേത്രരോഗ വിദഗ്ധൻ എന്നിവരുടെ സേവനങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. ഐഎംബി ചെയർമാൻ പി. അബൂബക്കർ മദനി, രക്ഷാധികാരി സി. മുഹമ്മദ് സലീം സുല്ലമി, ഇ. അഷ്റഫ്, അബ്ദുറഹ്മാൻ ഉമരി, ഇ.എ. നൗഷാദ്, അലവിക്കുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
District News
മല്ലപ്പള്ളി : ഗ്രാമപഞ്ചായത്തിന്റെയും കീഴ്വായ്പൂര് ആയുർവേദ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും.മഴക്കാല ആരോഗ്യ ബോധവത്കരണ ക്ലാസ്, രോഗ പരിശോധന, ജീവിതശൈലീ രോഗ നിർണയം, മരുന്ന് വിതരണം എന്നിവ ക്യാമ്പിൽ ഉണ്ടായിരിക്കും.
ക്യാമ്പിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഇന്ന് 10ന് മുരണി ഹെൽത്ത് സെന്ററിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സാബു നിർവഹിക്കും.
മറ്റ് സ്ഥലങ്ങളിൽ നടക്കുന്ന ക്യാമ്പുകൾ 16നു കീഴ്വായ്പൂര് വൈഎംസിഎ, 20നു മണ്ണുംപുറം അങ്കണവാടി, 24ന് കൈപ്പറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പാരീഷ് ഹാൾ, 25ന് ആരംപുളിക്കൽ സിഎംഎസ് എൽപി സ്കൂൾ, ഓഗസ്റ്റ് ഒന്നിന് മല്ലപ്പള്ളി സെന്റ് മേരീസ് എൽപി സ്കൂൾ, നാരകത്താനി സിഎംഎസ് എൽപി സ്കൂൾ എന്നിവിടങ്ങളിലും ക്യാന്പുകളുണ്ടാകും.രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാന്പ്.
District News
ചന്ദനക്കാംപാറ: ടിഎസ്എസ്എസ് ചന്ദനക്കാംപാറ യൂണിറ്റ് വാർഷിക സമ്മേളനവും സൗജന്യ മെഡിക്കൽ ക്യാമ്പും ചന്ദനക്കാംപാറ പാരിഷ് ഹാളിൽ നടന്നു. ടിഎസ്എസ് തലശേരി അതിരൂപത ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് തോമസ് മാത്യു ഇളയാനിത്തോട്ടത്തിൽ ആമുഖ പ്രഭാഷണവും റീജണൽ ഡയറക്ടർ ഫാ. തോമസ് ചെരുവിൽ മുഖ്യപ്രഭാഷണവും നടത്തി. യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജയിംസ് അട്ടാറയ്ക്കൽ, ആർസിസി കോ-ഓർഡിനേറ്റർ സിസ്റ്റർ ലിറ്റിൽ തെരേസ, പാരിഷ് കോ-ഓർഡിനേറ്റർ തങ്കച്ചൻ വടക്കേക്കര, ആർസിസി ജോയിന്റ് സെക്രട്ടറി വത്സമ്മ തേക്കാട്ടിൽ, വൈസ് പ്രസിഡന്റ് സുരേഷ് ഓടാപ്പന്തിയിൽ എന്നിവർ പ്രസംഗിച്ചു. വാർഡ് മെംബർ ഷീജ ജോൺസൺ അവാർഡ് വിതരണം നിർവഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ മൊമെന്റോ നൽകി അനുമോദിച്ചു.
സിഎസ്ഡബ്ല്യു അംഗങ്ങളായ കുട്ടികൾക്കും നിക്ഷേപം, ഷെയർ, ലോൺ തിരിച്ചടവ് എന്നിവ കൃത്യമായി നിർവഹിച്ചവരെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. വാർഷിക സമ്മേളനത്തിന് മുമ്പ് ചന്ദനക്കാംപാറ പിഎച്ച്സി ആരോഗ്യ പ്രവർത്തകർ മെഡിക്കൽ ചെക്കപ്പും ബോധവത്കരണ ക്ലാസും നടത്തി. സ്നേഹ വിരുന്നോടെ വാർഷിക സമ്മേളനം സമാപിച്ചു.
District News
പയ്യാവൂർ: വൈസ്മെൻ ഇന്റർനാഷണൽ പയ്യാവൂർ യൂണിറ്റും ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴക്കാല രോഗ പ്രതിരോധ ബോധവത്കരണവും സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും 12ന് രാവിലെ 10 മുതൽ ചീത്തപ്പാറ ഉന്നതിയിലെ സാംസ്കാരിക നിലയത്തിൽ നടക്കും. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച വിദ്യാർഥികളെ പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അനുമോദിക്കും. വൈസ്മെൻ എൽആർഡി മധു പണിക്കർ മുഖ്യാതിഥിയാകും. രാജീവ് ഗാന്ധി സഹകരണ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും.
District News
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത്, ആയുഷ് ആയുർവേദ ഡിസ്പെൻസറി, ലക്ഷ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ ആയുർവേദ പകർച്ച വ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും രക്തപരിശോധനയും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്അംഗം ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ.എം. മനീഷ, ഡോ.പി.ആർ. പ്രവീൺ എന്നിവർ ബോധവത്കരണ ക്ലാസെടുക്കുകയും ക്യാന്പിന് നേതൃത്വം നൽകുകയും ചെയ്തു.
വി.വി. കണ്ണൻ, വി.വി. മുഹമ്മദ്കുഞ്ഞി, കെ. അക്ഷയ്, പി. സുരേഷ്, യു. വിനോദ്, വി.വി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
District News
തയ്യേനി: ഈസ്റ്റ് എളേരി പഞ്ചായത്ത്, കമ്പല്ലൂർ ഗവ. ആയുർവേദ ആശുപത്രി, വോയ്സ് ഓഫ് തയ്യേനി വാട്ട്സ്ആപ്പ് ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തയ്യേനി ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സോണിയ വേലായുധൻ, സന്തോഷ്, എം.കെ. ഗോപാലകൃഷ്ണൻ, ഡോ. അബ്ദുൾ മുനീർ, ഡോ. ഷമ്യ എന്നിവർ പ്രസംഗിച്ചു.
District News
തടിക്കടവ്: കരുണാപുരം കത്തോലിക്കാ കോൺഗ്രസ്, ക്രെഡിറ്റ് യൂണിയൻ (ടിഎസ്എസ്എസ്) എന്നിവയുടെ ആഭിമുഖ്യത്തിൽ ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് തടിക്കടവ് ആയൂഷ് ഹോമിയോ പിഎച്ച്സി യുടെ സഹകരണത്തോടെ ഹോമിയോ മെഡിക്കൽ ക്യാമ്പും പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും നടത്തി.
ഫാ. സെബാസ്റ്റ്യൻ പുതുപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. ജോസ് വെട്ടുകല്ലാംകുഴി, സജി കിടാരത്തിൽ, ഷാജി മരുതോലിൽ, ജോസ് ഏത്തക്കാട്ട്, രാജു കൊട്ടാരത്തിപറമ്പിൽ, സാജു കോഴിപ്പാടത്ത് എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ. ജി.മേഘ, ഡോ. ജാസ്മിൻ ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
NRI
കുവൈറ്റ് സിറ്റി: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ഒഐസിസി കുവൈറ്റ് യൂത്ത് വിംഗും ബദർ മെഡിക്കൽ സെന്ററും സംയുക്തമായി വെള്ളിയാഴ്ച (ജൂൺ 26) ബദർ മെഡിക്കൽ സെന്റർ ഫർവാനിയ ബ്രാഞ്ചിൽ വച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
രാവിലെ ഏഴിന് മെഡിക്കൽ ക്യാമ്പ് ആരംഭിക്കും. തുടർന്ന് പത്തിന് പബ്ലിക് മീറ്റിംഗ് നടക്കും. എല്ലാവരുടെയും പിന്തുണയും സാന്നിധ്യവും ഉണ്ടാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ഷോബിൻ സണ്ണി (പ്രസിഡന്റ്), അരുൺ ചന്ദ്രൻ (ജനറൽ സെക്രട്ടറി ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ്), വിപിൻ മങ്ങാട്ട് (വൈസ് പ്രസിഡന്റ് ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ്) എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
District News
കോതമംഗലം: കോതമംഗലം സെന്റ് ജോസഫ്സ് ധർമഗിരി ആശുപത്രിയും പുന്നയം കരുണ റസിഡൻസ് അസോസിയേഷനും ചേർന്ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ധർമഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസ്മിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കരുണ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എം.ആർ. വർഗീസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജോഷി പോൾ, സെക്രട്ടറി ഡോ.കെ. വിനോജ്, രക്ഷാധികാരി ഡോ. വി.രവീന്ദ്രൻ, വൈസ് പ്രസിഡന്റ് പി. സജീവ് എന്നിവർ പ്രസംഗിച്ചു.
ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോ. മുനീർ പി. കരീം, കണ്ണ് രോഗ വിഭാഗത്തിൽ ഡോ. വി.ആർ. മണി, പീഡിയാട്രി വിഭാഗത്തിൽ ഡോ. ലിസ തോമസ്, അസ്ഥിരോഗ വിഭാഗത്തിൽ ഡോ. ഡിജു ജേക്കബ്, ഡന്റൽ വിഭാഗത്തിൽ ഡോ. സിസ്റ്റർ ജാസ്മി, ശ്വാസകോശ രോഗ വിഭാഗത്തിൽ ഡോ. ആന്റണി ജോസം എന്നിവർ രോഗികളെ പരിശോധിച്ച് ചികിത്സനൽകി.
NRI
ദോഹ: ഖത്തറിലെ മോഹന്ലാല് ഫാന്സ് കള്ച്ചറല് വെല്ഫെയര് അസോസിയേഷനും ബ്രൈറ്റ് മെഡിക്കല് സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല് ക്യാമ്പ് ശ്രദ്ധേയമായി. ഇരുന്നൂറോളം പേര് ക്യാമ്പില് പങ്കെടുത്തു.
ബ്ലഡ് പ്രഷര്, ബ്ലഡ് ഷുഗര്, യൂറിക് ആസിഡ്, കൊളസ്ട്രോള് തുടങ്ങിയ ചെക്കപ്പുകളും ജനറല് മെഡിസിന്, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെന്റല് ചെക്ക്, വിഷന് ടെസ്റ്റ് തുടങ്ങിയ സേവനങ്ങളും ഉറപ്പാക്കിയിരുന്നു.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരാണ് ക്യാമ്പ് പ്രയോജനപ്പെടുത്തിയത്. ഇന്ത്യന് മീഡിയ ഫോറം ജനറല് സെക്രട്ടറി മുഹമ്മദ് ഷഫീക് അറക്കല്, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര് അതിഥികളായി ക്യാമ്പ് സന്ദര്ശിച്ചു.
മോഹന്ലാല് ഫാന്സ് കള്ച്ചറല് വെല്ഫെയര് അസോസിയേഷന് ഖത്തറിന്റെ പ്രവര്ത്തനങ്ങളെ പ്രശംസിച്ച് ആശംസകള് അറിയിക്കുകയും ചെയ്തു. ഇനിയും സാമൂഹിക പ്രതിബദ്ധത ഉള്ക്കൊണ്ടുകൊണ്ട് കൂടുതല് പ്രവര്ത്തനങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഭാരവാഹികള് അറിയിച്ചു.
ബ്രൈറ്റ് മെഡിക്കല് സെന്ററിന്റെ നിസീമമായ സഹകരണത്തെയും പ്രവര്ത്തനങ്ങളെയും അഭിനന്ദിച്ചുകൊണ്ട് മോഹന്ലാല് ഫാന്സ് കള്ച്ചറല് വെല്ഫെയര് അസോസിയേഷന്റെ ഉപഹാരം ബ്രൈറ്റ് മെഡിക്കല് സെന്റര് ജനറല് മാനേജര് ഷമീര് മുഹമ്മദിന് ഇന്ത്യന് മീഡിയ ഫോറം ജനറല് സെക്രട്ടറി മുഹമ്മദ് ഷഫീക്ക് അറക്കല് സമ്മാനിച്ചു.
ബ്രൈറ്റ് മെഡിക്കല് സെന്റര് കോഓര്ഡിനേറ്റര് സജ്ന സംബന്ധിച്ചു. മോഹന്ലാല് ഫാന്സ് കള്ച്ചറല് ആൻഡ് വെല്ഫെയര് അസോസിയേഷന് ഖത്തര് പ്രസിഡന്റ് ദീപക്, സെക്രട്ടറി അഖില്, അഡൈ്വസര് മിനി ബെന്നി, ട്രഷറര് ശ്രീജിത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹിരണ്, നിതാല്, ദൃശ്യ എന്നിവര് ക്യാമ്പിന് നേതൃത്വം നല്കി.
അവതാരകര് അക്ബര് അലി, ശാന്തി എന്നിവരുടെ സാന്നിധ്യവും ക്യാമ്പിനെ സവിശേഷമാക്കി. ബ്രൈറ്റ് മെഡിക്കല് സെന്ററിലെ ഡോക്ടര്മാര്, നഴ്സുമാര്, മറ്റു ജീവനക്കാര് എന്നിവരുടെ സേവന സന്നദ്ധതയും പ്രഫഷണലിസവും സംഘാടകരുടേയും ക്യാമ്പില് പങ്കെടുത്തവരുടേയും പ്രശംസ പിടിച്ചുപറ്റി.
District News
പട്ടാമ്പി: ചേംബർ ഓഫ് കോമേഴ്സും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജും സംയുക്തമായി എല്ലാ മാസവും നടത്തുന്ന സൗജന്യ നേത്രരോഗ തിമിര ശസ്ത്രക്രിയ ക്യാമ്പും, സൗജന്യ മെഡിക്കൽ ക്യാമ്പും ഇന്നു നടക്കും. ഉദ്ഘാടനം പട്ടാമ്പി നഗരസഭ കൗൺസിലർ സി.എസ്. സുരേഷ് നിർവഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ ആധാർ കാർഡ് കോപ്പിയുമായി പട്ടാമ്പി ചേംബർ ഹൗസിലെത്തണം.
District News
പാലാവയൽ: ആയുഷ് മിഷൻ കേരളം, ഭാരതീയചികിത്സാ വകുപ്പ്, ഈസ്റ്റ് എളേരി പഞ്ചായത്ത്, പാലാവയൽ സീനിയർ സിറ്റിസൺ ഫോറം, കമ്പല്ലൂർ ഗവ. ആയുർവേദ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലാവയലിൽ നടന്ന വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി.സി. ലേഖ, പഞ്ചായത്തംഗങ്ങളായ മാത്യു സെബാസ്റ്റ്യൻ നായ്ക്കംപറമ്പിൽ, ജോൺ തോമസ് പേണ്ടാനം, സീനിയർ സിറ്റിസൺ ഫോറം വൈസ് പ്രസിഡന്റ് ബേബി കോഴിക്കോട്ട്, പ്രശാന്ത് പാറേക്കുടിയിൽ, ഡോ. പി.കെ. മുനീർ, ഡോ. പി. ഷമ്യ, വി. പ്രീത എന്നിവർ പ്രസംഗിച്ചു.
District News
കൊച്ചി: ലിയാ ഫൗണ്ടേഷൻ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ ഗ്രേറ്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ഇടപ്പള്ളി പത്തടിപ്പാലം ബ്ലെസ്സിംഗ് ടുഡേ ചർച്ചിൽ നടന്ന ക്യാമ്പിൽ നാനൂറിൽ അധികം പേർ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിൽ ഫൗണ്ടേഷൻ മുഖ്യ ഭാരവാഹി ഡോ. ഡാമിയൻ ആന്റണി , സിസ്റ്റർ ക്ഷമ , അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കോ-ഓർഡിനേറ്റർ ജയൻ, ലയൺസ് ക്ലബ് പ്രസിഡന്റ് മോളി സാബു, സാബു കരിക്കാശേരി എന്നിവർ പങ്കെടുത്തു
District News
കാഞ്ഞിരപ്പള്ളി: കത്തോലിക്ക കോണ്ഗ്രസ് ആനക്കല്ല് സെന്റ് ആന്റണീസ് യൂണിറ്റും പാലാ മാര് സ്ലീവാ മെഡിസിറ്റി ആശുപത്രിയും ചേര്ന്ന് സൗജന്യ മെഡിക്കല് ക്യാമ്പ് നടത്തി. എം.ജെ. സെബാസ്റ്റ്യന് എംഎല്എ ക്യാന്പ് ഉദ്ഘാടനം ചെയ്തു. എകെസിസി യൂണിറ്റ് പ്രസിഡന്റ് ബിജു ശൗര്യംകുഴി അധ്യക്ഷത വഹിച്ചു.
വികാരി ഫാ. ജോസഫ് പൊങ്ങന്താനം അനുഗ്രഹപ്രഭാഷണം നടത്തി. പ്രഫ. റോണി കെ. ബേബി എംഎല്എ, ജനറൽ കൺവീനർ സോണി ജോർജ്, എകെസിസി ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി ഡൊമിനിക്, എകെസിസി രൂപത സെക്രട്ടറി ജോസഫ് പണ്ടാരക്കുളം, ജേക്കബ് ജോസ് മടുക്കക്കുഴി എന്നിവർ പ്രസംഗിച്ചു.
District News
കാഞ്ഞിരപ്പള്ളി: കത്തോലിക്ക കോണ്ഗ്രസ് ആനക്കല്ല് സെന്റ്
ആന്റണീസ് യൂണിറ്റും പാലാ മാര് സ്ലീവാ മെഡിസിറ്റി ആശുപത്രിയും ചേര്ന്ന് സൗജന്യ മെഡിക്കല് ക്യാമ്പ് സെന്റ് ആന്റണീസ്
പാരിഷ് ഹാളില് ഏഴിന് രാവിലെ 8.30 മുതല് ഉച്ചയ്ക്ക് ഒന്നുവരെ നടക്കും.
കാര്ഡിയോളജി, ജനറല് മെഡിസിന്, പള്മനോളജി എന്നീ വിഭാഗങ്ങളിലും നേത്രപരിശോധന, രക്തപരിശോധന, ഇസിജി എന്നീ സൗകര്യങ്ങളും ലഭ്യമാണ്. എം.ജെ. സെബാസ്റ്റ്യന് എംഎല്എ ക്യാന്പ് ഉദ്ഘാടനം ചെയ്യും. എകെസിസി യൂണിറ്റ് പ്രസിഡന്റ് ബിജു ശൗര്യംകുഴി അധ്യക്ഷത വഹിക്കും. പ്രഫ. റോണി കെ. ബേബി എംഎല്എ മുഖ്യാഥിതിയാകും. ഫോണ്: 9447287984, 9495171446.
പൊൻകുന്നം: തോണിപ്പാറ ഗ്രാമക്കൂട്ടായ്മ വനിതാവേദി വാർഷികാഘോഷങ്ങളുടെ ഭാഗമായി കാരിത്താസ് ആശുപത്രിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ പ്രസിഡന്റ് കെ.കെ. സുരേഷ്കുമാർ, പഞ്ചായത്തംഗങ്ങളായ കെ.കെ. സന്തോഷ്കുമാർ, ഷാക്കി സജീവ്, കൂട്ടായ്മാ സെക്രട്ടറി എം.എസ്. സാനു, ശ്യാം ബാബു, വനിതാവേദി ഭാരവാഹികളായ ഗീതാ സുരേഷ്, സെലിൻ ജെയ്മോൻ, രജനി ഗോപൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പാങ്ങ്: കുറുവ ഗ്രമപഞ്ചായത്തിലെ പാങ്ങ് കുടുംബാരോഗ്യ കേന്ദ്രവും മലപ്പുറം ജില്ലാ മൊബൈൽ ഇമ്മിഗ്രന്റ്സ് സ്ക്രീനിംഗ് ടീം മിസ്റ്റ് നേതൃത്വത്തിൽ പ്രദേശത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. ക്യാന്പിൽ പങ്കെടുത്ത തൊഴിലാളികൾക്ക് പൊതുവായ ആരോഗ്യപരിശോധന, മന്ത്, മലന്പനി, കുഷ്ഠരോഗം തുടങ്ങിയ പരിശോധനകൾ നടത്തി.
ഡോ. സി.എം. അക്ഷയ് കൃഷ്ണൻ (മെഡിക്കൽ ഓഫീസർ), ടി.എസ്. അരുണ് (ജെഎച്ച്ഐ മിസ്റ്റ്), ഇ. ഷിബിൻ (ജെഎച്ച്ഐ മിസ്റ്റ്), കെ.കെ. ആഫിയ (ജെഎച്ച്ഐ പാങ്ങ് ഹെൽത്ത് സെന്റർ), ആരോഗ്യ പ്രവർത്തകർ എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.
NRI
മനാമ: ലോക തൊഴിലാളി ദിനത്തിൽ പ്രവാസി വെൽഫെയർ മേയ് ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച "മീറ്റ് യുവർ ഡോക്ടർ' ഹെൽത്ത് കെയർ ഇനിഷ്യേറ്റീവ് പ്രവാസികൾക്ക് വലിയ ആശ്വാസമായി.
കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സിഞ്ച് പ്രവാസി സെന്ററിൽ നടന്ന ക്യാമ്പിൽ സാധാരണക്കാരായ തൊഴിലാളികളും കുടുംബങ്ങളുമടക്കം വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.
രാവിലെ എട്ട് മുതൽ 11.30 വരെ നീണ്ടുനിന്ന ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാർ രോഗികളെ നേരിട്ട് കണ്ട് പരിശോധനകളും നിർദ്ദേശങ്ങളും നൽകി.
ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ, അസ്ഥി-സന്ധി പ്രശ്നങ്ങൾ, ദന്തൽ, ഇഎൻടി എന്നിവയ്ക്ക് പുറമേ ജനറൽ വിഭാഗത്തിലും വനിതകളുടെ വിഭാഗത്തിനും ഹോമിയോയിലും കൗൺസിലിംഗിനും ക്യാമ്പിൽ പ്രത്യേക മുൻഗണന നൽകി.
ബഹറ്നിലെ പ്രമുഖ പ്രവാസി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരായ പ്രമുഖരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ഫൈസൽ, ഡോ. ജോയ്സ് ജോയ്, ഡോ. ദീപക്, ഡോ. ടി.എ. നജീബ്, ഡോ. അനിന, ഡോ. നമിത, ഡോ. ഗോകുൽ, ഡോ ഇസ്മായിൽ കെ. കണ്ടിയിൽ തുടങ്ങിയ ഡോക്ടർമാർ പരിശോധനകൾക്ക് നേതൃത്വം നൽകി.
കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഫ്ലൂ വാക്സിനും സൗജന്യമായി നൽകി.
District News
പാലാ: കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരളയും പാലാ മാർസ്ലീവാ മെഡിസിറ്റിയും പാലാ എസ്എംവൈഎമ്മും സംയുക്തമായി വിവിധ വിഭാഗങ്ങളിലായി നടത്തുന്ന സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മേയ് മൂന്നിന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകരിച്ചിട്ടും ഭേദമാകാത്തതുമായ അസുഖങ്ങൾക്ക് ക്യാന്പിൽ പരിശോധനയുണ്ടാകും. ത്വക് രോഗങ്ങൾ, വാതരോഗങ്ങൾ, തൈറോയിഡ് രോഗങ്ങൾ, അലർജി, ശ്വാസകോശ രോഗങ്ങൾ, പഠനപ്രശ്നങ്ങൾ, മാനസിക-വൈകാരിക പെരുമാറ്റ പ്രശ്നങ്ങൾ, തലവേദന, ട്രൈജമിനൽ ന്യൂറാൾജിയ തുടങ്ങി നാഡീവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി വിദഗ്ധ ഹോമിയോപ്പതി ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ക്യാന്പിൽ പങ്കെടുക്കുന്ന 50 പേർക്ക് ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത അറിയുന്നതിനുള്ള ടെസ്റ്റ് സൗജന്യമായി ലഭിക്കും.
28ന് വൈകുന്നേരം അഞ്ചിന് മുന്പായി മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും മെഡിക്കൽ ക്യാമ്പ്. പാലാ രൂപതയുടെ കീഴിലുള്ള പള്ളികളിൽ ഞായറാഴ്ച ഒരുക്കുന്ന എസ്എംവൈഎമ്മിന്റെ ഹെൽപ്പ് ഡെസ്ക് വഴിയും ക്യാമ്പിലേക്ക് രജിസ്ട്രേഷൻ നടത്താം. ഫോൺ: 8156957133, 6282329193, 8943233791.
NRI
ന്യൂഡൽഹി: ഡൽഹി ഭദ്രാസനത്തിന്റെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് മലങ്കര സഭയുടെ കതോലിക്ക ദിനത്തിൽ മീററ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് ഞായറാഴ്ച രാവിലെ 10.30 മുതൽ മൂന്ന് വരെ മെഡിക്കൽ ക്യാമ്പ് നടന്നു.
മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിത സമാജത്തിന്റെ നോമ്പുകാല ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് നടന്നത്.
ഗ്രാമ നിവാസികളായവർക്ക് വിവിധ ആരോഗ്യമേഖലയിലെ സുരക്ഷ സംവിധാനങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും പ്രയോജനപ്പെടുത്തുവാൻ ഈ സന്ദർഭത്തിൽ നടത്തപ്പെട്ടു.
ഡൽഹി രാജീവ് ഗാന്ധി മെമ്മോറിയൽ കാൻസർ സെന്ററിലെ വിദഗ്ധരായ ഡോക്ടർമാർ സമ്മേളനത്തിൽ സംബന്ധിച്ച് വിദഗ്ധ ചികിത്സയ്ക്കായി നേതൃത്വം നൽകി
ക്യാമ്പിന്റെ ഏകോപനത്തിന് ഇടവക വികാരി റവ.ഫാ. ജോൺസൻ ഐപ്പ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിത സമാജത്തിന്റെ ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ആശ മറിയം റോയ്, ഇടവകയിലെ മർത്ത മറിയം വനിത സമാജത്തിന്റെ അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി.
District News
കോട്ടയം: കൊച്ചിയിലെ അമൃത ആശുപത്രിയുമായി ചേർന്ന് കോട്ടയത്തെ മാധ്യമപ്രവർത്തകർക്കായി പ്രസ് ക്ലബ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിശോധനകൾക്ക് അമൃത ആശുപത്രിയിലെ ജനറൽ സർജറി വിഭാഗം പ്രഫസർ. ഡോ. സി. ശ്രീകുമാർ, കാർഡിയോളജി വിഭാഗം ഡോക്ടർ ബി. അഭിലാഷ് നായർ എന്നിവർ നേതൃത്വം നൽകി.
ഇഎൻടി, കമ്മ്യൂണിറ്റി മെഡിസിൻ, ഓഡിയോളി എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും ക്യാമ്പിൽ ലഭിച്ചിരുന്നു. രക്ത പരിശോധനകൾ Echo/ECG, PFT, x ray, audiology തുടങ്ങിയ പരിശോധനകളാണ് നടന്നത്.
പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച ക്യാമ്പിന് കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ നേതൃത്വം നൽകി.
District News
അഞ്ചല് : എമ്പയര് ലയണ്സ് ക്ലബ്ബ് ഭാരത് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കുറവന്തേരി കുമാരനാശാന് സ്മാരക ലൈബ്രറി ഹാളില് സംഘടിപ്പിച്ച മെഡിക്കല് ക്യാമ്പ് ലയൺസ് ക്ലബ് പ്രസിഡന്റ് ബി. ഷാജഹാന്റെ അധ്യക്ഷതയില് ലയൺ ഡിസ്ട്രിക്റ്റ് വിഷൻ സെക്രട്ടറി എല്. ജയരാജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. ആനന്ദ്, ലയണ്സ് ക്ലബ് സോൺ ചെയർപേഴ്സൺ ഡോ.പി.പുഷ്പലത, പഞ്ചായത്ത് അംഗങ്ങളായ അനില് പൊയ്കവിള, ഗീതാഅനില്, ലയണ്സ് ക്ലബ് സെക്രട്ടറി പി.എം. പ്രസാദ്, ട്രഷറര് ജോബിന് ഡി.സാമുവേല്, രാജശേഖരന് പിള്ള, എ. സൈഫുദീന്, അഡ്വ. ജോൺ മത്തായി, അഡ്വ. എസ്.പി.ആരോമൽ, ഡോ.ജയകൃഷ്ണൻ, ഡാനിയേൽ കനകക്കുന്ന് എന്നിവര് പ്രസംഗിച്ചു. ഡോ. ആനന്ദ് എസ്. പിള്ള, ഡോ. മധു എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.
District News
അരുവിത്തുറ: നാട്ടുവൈദ്യത്തിന്റെയും പാരമ്പര്യ ചികിത്സയുടെയും അത്ഭുത ഔഷധക്കൂട്ടുകളുമായി അരുവിത്തുറ ഫൊറോന ഇടവകയിലെ പിതൃവേദി, മാതൃവേദി സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ ടിപിസിവി കോട്ടയം ജില്ലയുടെ സൗജന്യ രോഗ പരിശോധന ക്യാമ്പ് അരുവിത്തുറ സെന്റ് ജോർജ് പാരിഷ് ഹാളിൽ നടന്നു.
ക്യാമ്പ് പൂഞ്ഞാർ പാലസിലെ പ്രഫ. സുധ ഗോദവർമ ഉദ്ഘാടനം ചെയ്തു. ടിപിസിവി സംസ്ഥാന പ്രസിഡന്റ് സാവിയോ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പ്രസിഡന്റ് ബേബി വൈദ്യർ, പിതൃവേദി യൂണിറ്റ് പ്രസിഡന്റ് ജോർജ്കുട്ടി മുഖാലയിൽ, മാതൃവേദി യൂണിറ്റ് പ്രസിഡന്റ് വത്സമ്മ വെട്ടുകാട്ടിൽ, പ്രോഗ്രാം കോഓർഡിനേറ്റർജോസഫ് വടക്കേൽ, സണ്ണി വൈദ്യൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
ക്യാമ്പിൽ ആയുർവേദ വിഭാഗത്തിൽ ഡോ. രശ്മി നാച്ചുറോപതി വിഭാഗത്തിൽ ഡോ. മിലൻ പ്രവീൺ, ഡോ. ജോതിസ് ജോയി എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നൽകി. ആയുർവേദം, നാച്ചുറൊപതി ഡോക്ടർമാർ ഉൾപ്പെടെ മുപ്പതോളം പാരമ്പര്യ വൈദ്യന്മാർ ക്യാമ്പിൽ പങ്കെടുത്തു.
ഓടിവ്, ചതവ്, സന്ധിവേദനകൾ എന്നിവയ്ക്ക് മർമ്മവൈദ്യന്മാരും അലർജി, വെരിക്കോസ്, പൈൽസ്, വിഷ ചികിത്സ, കാൻസർ, മൈഗ്രൈൻ, കിഡ്നി സ്റ്റോൺ, ഇയർ ബാലൻസ്, ധന്ത രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് വിദഗ്ധ വൈദ്യന്മാരും ചികിത്സകൾ നിശ്ചയിച്ചു.
സ്ത്രീ വിഭാഗത്തിന് വനിതാ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. 200ൽ പരം ഔഷധ സസ്യങ്ങളുടെ പ്രദർശനവും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. 200 ഓളം ആളുകൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ കെപിഎ ഹോസ്പിറ്റൽ ഇൻഫർമേഷൻ ഡെസ്കിന്റെ ആഭിമുഖ്യത്തിൽ സെഗയാ അൽഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും മെഡിക്കൽ അവയർനസ് ക്ലാസും ശ്രദ്ധേയമായി.
250-ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ബഹ്റിൻ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ഉദ്ഘാടനം ചെയ്തു.
District News
തടിക്കടവ്: മണാട്ടി വയോജനവേദിയുടെയും ചപ്പാരപ്പടവ് പഞ്ചായത്ത് അയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ആയുർവേദ മെഡിക്കൽ ക്യാമ്പ് ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ധന്യ ജോയ്സൻ അധ്യക്ഷത വഹിച്ചു. തോമസ് ചെറിയാൻ, പ്രസീത, എൽത്സമ്മ പാനപ്പള്ളി എന്നിവർ പ്രസംഗിച്ചു. ഡോ. രാഹുൽ, ഡോ. ദിവ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
District News
എടക്കര: പോത്തുകൽ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ചെന്പ്ര ഉൗരിൽ മെഡിക്കൽ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷറഫുന്നീസ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദു കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. വാർഡംഗം അനിൽകുമാർ, മെഡിക്കൽ ഓഫീസർ ഡോ. സി.പി. ജുമാൻ, ഡോ. ഹസീന എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സിന്ധു അശോകൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി. സാദിഖലി, മെംബർമാരായ സമീർ ബാബു, മോൾസി പ്രസാദ്, ശാന്ത, ആശ. ജെഎച്ച്ഐ പവിത്രൻ, ജെപിഎച്ച്എൻ കൃഷ്ണപ്രിയ, നഴ്സ് റിയ ഏബ്രഹാം, ഫാർമസിസ്റ്റ് കാർത്തിക, ഉൗര് ആശ വർക്കർ മേനക എന്നിവർ പ്രസംഗിച്ചു.
District News
പുൽപ്പള്ളി: ചെറ്റപ്പാലം സെന്റ് മേരീസ് സിംഹാസന പള്ളിയിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാന്പ് റവ.ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ ഉദ്ഘാടനം ചെയ്തു. തങ്കച്ചൻ സൂര്യ അധ്യക്ഷത വഹിച്ചു. ഷാജി ചങ്ങനാമഠത്തിൽ പ്രസംഗിച്ചു. ക്യാന്പിൽ മുള്ളൻകൊല്ലി, പുൽപ്പള്ളി മേഖലകളിൽ നിന്നായി 500 ഓളം രോഗികൾ പങ്കെടുത്തു.
District News
പെരുമ്പാവൂർ: അപ്പോളോ അഡ്ലക്സ് ആശുപത്രി, ലയൺസ് ക്ലബ് ഒക്കൽ പെരിയാർ, വല്ലം സെന്റ് തെരേസാസ് ഫൊറോന ചർച്ച് വിൻസെന്റ് ഡി പോൾ സൊസൈറ്റി വല്ലം കോൺഫറൻസ്, ക്യാറ്റിക്കിസം ഡിപ്പാർട്ട്മെന്റ്, ഡിവൈൻ ഓഡിയോളജി ക്ലിനിക് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ മെഗാമെഡിക്കൽ ക്യാമ്പും സെമിനാറും വല്ലം ഫെറോന പള്ളിയിൽ സംഘടിപ്പിച്ചു. ഉദ്ഘാടനം വല്ലം ഫെറോന വികാരി ഫാ. സെബാസ്റ്റ്യൻ മാടശേരി നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് വർഗീസ് മൂലൻ അധ്യക്ഷതവഹിച്ചു.
പെരുമ്പാവൂർ സബ് ഇൻസ്പെക്ടർമാരായ വിനിൽ ബാബു, വിഷ്ണു മുരളി, ഡോ. ജോസഫ് തോട്ടപ്പിള്ളി, നിരഞ്ജന മോഹൻ, ഡോ. എൻ. നിഷാജ്, കെ.എസ്. സുമേഷ്, ഡാർവിൻ തോമസ്, സാന്ദ്ര മരിയ ജോസ്, ഇമ്മാനുവൽ. കെ. ജെ, ഷൈൻ തോമസ്, ബോബിൻ പാപ്പച്ചൻ, വർഗീസ് ചെട്ടിയകുടി, രഞ്ജി പെട്ടയിൽ, ഷിജു തോപ്പിലാൻ, സി.പി. യോഹന്നാൻ, പോൾ വെട്ടിക്കനാകുടി, ഡോ. വിനു വർഗീസ്, സാബു ചുള്ളി, ബേബി കിണാംചേരി, കെ.ഡി. ജോർജ്, ജോഷിബ ബേബി എന്നിവർ പ്രസംഗിച്ചു.
District News
വെള്ളറട: വെള്ളറട എഫ്എം സിഎസ്ഐ ചര്ച്ചിന്റെ നേതൃത്വത്തില് 126-ാമത് സഭാ ദിനത്തോടനുബന്ധിച്ചു സൗജന്യ മെഡിക്കല് ക്യാമ്പ് സംഘടിപ്പിച്ചു. ചര്ച്ച് പാരിഷ് ഹാളില് നടന്ന മെഡിക്കല് ക്യാമ്പ് ഡിസ്ട്രിക്ട് ചെയര്മാന് റവ. ഡി. ആര്. ധര്മ്മരാജ് ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് പാസ്റ്റര് ഷിന്റോ സ്റ്റാന്ലി അധ്യക്ഷത വഹിച്ചു.
ചര്ച്ച് സെക്രട്ടറി യേശുദാനം, എഫ്എം സിഎസ്ഐ ചര്ച്ചിലെ ഡോക്ടർമാരായ അനു, നിമ്മി, മിവല് ജോണ്, അബിലു, ജിജോ മോഹന്, അനുരഞ്ജിനി, ഷിജി, ബിജീഷ്, അഫിന് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്കി. ജനറല് മെഡിസിന്, നേത്ര രോഗം, കാര്ഡിയോളജി, ഹോമിയോ, ആയുര്വേദ, സിദ്ധ എന്നീ വിഭാഗങ്ങളെ സംയോജിപ്പിച്ചായിരുന്നു മെഡിക്കൽ ക്യാന്പ്.
വെള്ളറട ജന് ഔഷധി ഉടമ കാര്ത്തികേയന്റെ നേതൃത്വത്തില് സൗജന്യ പ്രമേഹ രോഗ ചികിത്സ, കൊളസ്ട്രോള് പരിശോധന എന്നിവ സൗജന്യമായി നടത്തി. നെയ്യാറ്റിന്കര ശ്രീനേത്ര കണ്ണുരോഗവിഭാഗത്തിന്റെ നേതൃത്വത്തില് സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പില് 278 പേര് പങ്കെടുത്തു. എല്ലാവര്ക്കും സൗജന്യ ചികിത്സയും അത്യാവശ്യം വേണ്ടവര്ക്ക് സൗജന്യ മരുന്നുകളും വിതരണം ചെയ്തു.
NRI
റിഫാ: കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റിൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് റിഫാ ഐഎംസി മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
100-ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെപിഎ രക്ഷാധികാരിയും ലോക കേരള സഭ മുൻ അംഗവും സാമൂഹ്യ പ്രവർത്തകനുമായ ബിജു മലയിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റിൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി.
140-ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ മെഡിക്കൽ ക്യാമ്പ് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് മുഖ്യാതിഥിയായി പങ്കെടുത്തു.
മെഡിക്കൽ അവയർനസ് ക്ലാസിൽ അൽ ഹിലാൽ ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ ഡോക്ടർ നൗഫൽ നാസറുദ്ദീൻ കാർഡിയാക് & ലൈഫ് സ്റ്റൈൽ രോഗസംബന്ധമായി സംസാരിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ഉണ്ടായി.
NRI
റിയാദ്: കേളി കുടുംബവേദി അൽ അബീർ മെഡിക്കൽ സെന്റർ ഷുമേസിയുടെ സഹകരണത്തോടെ സ്തനാർബുദ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഒക്ടോബർ - സ്തനാർബുദ ബോധവത്കരണ മാസമായ "പിങ്ക് മാസം' ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സ്തനാർബുദത്തിന്റെ തുടക്കഘട്ടത്തിൽ തന്നെ രോഗനിർണയം നടത്താനും ഗവേഷണം പ്രോത്സാഹിപ്പിക്കാനും പൊതുജനങ്ങളിൽ ബോധവത്കരണം വളർത്താനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. അൽ അബീർ മെഡിക്കൽ സെന്ററിലെ ഡോ. ആയിഷ തരിഖ് ബോധവത്കരണ ക്ലാസെടുത്തു.
വൈകിയുള്ള പ്രസവം, മുലയൂട്ടൽ ഒഴിവാക്കൽ, ഹോർമോൺ മരുന്നുകളുടെ ദീർഘകാല ഉപയോഗം, പാരമ്പര്യം എന്നിവ രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണെന്നും പ്രത്യേകിച്ച് പ്രവാസികളിൽ വ്യായാമമില്ലായ്മ, അമിതമായ ഫാസ്റ്റ് ഫുഡ് ഉപയോഗം, ഉറക്കക്കുറവ്, മാനസിക സമ്മർദം എന്നിവയും അപകടസാധ്യത വർധിപ്പിക്കുന്നുവെന്നും ഡോക്ടർ വിശദീകരിച്ചു. നിരവധി വനിതകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.
ഡോക്ടർമാരായ മരിയ മെക്ലൻ, സൈമ ഇഖ്ബാൽ എന്നിവർ മോഡറേറ്റർമാരായിരുന്നു. കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, വൈസ് പ്രസിഡന്റ് വി.എസ്. സജീന, ജോയിന്റ് സെക്രട്ടറിമാരായ ഗീത ജയരാജ്, സിജിൻ കൂവള്ളൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ, വിജില ബിജു, ജി.പി. വിദ്യ, വി.കെ. ഷഹീബ, സന്ധ്യ രാജ്, അൽ അബീർ മാർക്ക്കിംഗ് സൂപ്രവൈസർ ജോബി ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.